
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശിയായ അസ്ലമാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
സ്വർണം കൈമാറിയവർ വിമാനത്താവളത്തിൽ എല്ലാം “സജ്ജീകരിച്ചിട്ടുണ്ടെന്ന്” തന്നോട് പറഞ്ഞിരുന്നതായി അസ്ലം വ്യക്തമാക്കിയതായി പൊലീസ് പറയുന്നു. കസ്റ്റംസ് പരിശോധനയിൽ പിടിക്കപ്പെടില്ലെന്ന ഉറപ്പും നൽകിയിരുന്നുവെന്നും ഇയാൾ മൊഴിയിൽ ആരോപിച്ചു.
ഇന്നലെയാണ് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ അസ്ലമിൽ നിന്ന് ഒരു കിലോയിലധികം സ്വർണം മലപ്പുറം എസ്പിക്ക് കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കസ്റ്റംസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന മൊഴി അസ്ലം നൽകിയത്.