
ശബരിമല : കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ (സെപ്റ്റംബർ 16) വൈകീട്ട് 5.30ന് തുറക്കും. തന്ത്രി ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ അഗ്നി പകരും.
കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. പൂജാ ദിനങ്ങളിൽ നെയ്യഭിഷേകം, കലശാഭിഷേകം, പടിപൂജ തുടങ്ങിയ വിശേഷാൽ വഴിപാടുകൾ നടക്കും. തീർത്ഥാടകർക്കായി വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
https://sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ദർശനത്തിനായി ബുക്ക് ചെയ്യാം. സന്നിധാനത്തെ ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും മുറികൾ ബുക്ക് ചെയ്യുന്നതിനായി https://www.onlinetdb.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.