Banner Ads

കള്ളാടി ദുരന്തം: തെരച്ചിൽ അഞ്ചാം ദിവസത്തിൽ; കൊങ്കൺ വിദഗ്ധ സംഘം ഇന്ന് എത്തും

കൽപറ്റ : വയനാട് കള്ളാടി തുരങ്കപ്പാത നിർമ്മാണ ദുരന്തത്തിൽ കാണാതായ വിക്രം റാണയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിവസമായ ഇന്നും തുടരും. അപകട സ്ഥലത്തെ രണ്ടാമത്തെ സോൺ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുക. ഇതുവരെ ഏഴു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കൊങ്കൺ റെയിൽവേയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് സ്ഥലത്തെത്തും.

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം പ്രദേശത്തെ സുരക്ഷാ ഭീഷണിയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച 49 കുടുംബങ്ങളിലെ 132 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്.