പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറും.ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമര്‍ അബ്ബ്ദുള്ള കൂടിക്കാഴച്ച നടത്തിയിരുന്നു. നേരത്തെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അംഗീകാരം നല്‍കിയിരുന്നു.ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനസ്ഥാപിക്കണം എന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. ഗന്ധര്‍ബാല്‍ ഭീകരാക്രമണം സംബന്ധിച്ച കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായ ശേഷം ഒമര്‍ അബ്ദുള്ളയുടെ ആദ്യ ഡല്‍ഹി സന്ദര്‍ശനം ആണിത്.കൂടികാഴ്ച്ചയിൽ ജമ്മു കാശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.