Banner Ads

പിലിക്കോട് ജനവാസമേഖലയിൽ കുറുനരിയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു, ജാഗ്രതാ നിർദേശം നൽകി പഞ്ചായത്ത്

കാസർകോട് : പിലിക്കോട് മണിയാട്ടിൽ ജനവാസമേഖലയിൽ കുറുനരിയുടെ ആക്രമണം. പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു. പിലിക്കോട് മണിയാട്ട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്.

ഇന്ന് പുലർച്ചെയാണ് സംഭവം. ഇയാളുടെ കാലിനാണ് പരിക്ക്. അനിൽ കുമാറിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പശുക്കളെയും കുറുനരി കടിച്ചിട്ടുണ്ട്. പ്രദേശത്ത് പഞ്ചായത്ത് ജാഗ്രത നിർദേശം നൽകി.

തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുറുനരിയെ തെരഞ്ഞ് കണ്ടുപിടിച്ച് കൊന്നു. കുറുനരിയെ തെരയുന്നതിനിടയിലാണ് ടി കെ രതീഷിന് കടിയേറ്റത്. ഇയാളും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.