
തിരുവനന്തപുരം:കേരപദ്ധതിയിലെ ക്രമക്കേടുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെത്തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ലോകബാങ്ക് വായ്പ ട്രഷറിയിൽ തടഞ്ഞു വച്ചെന്ന വാർത്ത സർക്കാരിന് അപകീർത്തി ഉണ്ടാക്കി.വിവരം മാധ്യമങ്ങൾക്കെങ്ങനെ കിട്ടിയെന്ന കാര്യമാണ് അന്വേഷിക്കുന്നത്.139.65 കോടിയുടെ വായ്പാ ഗഡുവിൽ സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയത് ലോകബാങ്കാണ്.
സാമ്പത്തിക വർഷാവസാനത്തിലെ പണ ഞെരുക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം അന്വേഷണം മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ലോക ബാങ്ക് അയച്ച മെയിൽ മാധ്യമങ്ങൾക്ക് ലഭിക്കുന്നത് അസാധാരണമെന്ന് ഫയലിൽ കുറിപ്പ് ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിനെ ചുമതലപ്പെടുത്തി