Banner Ads

പെരുമ്പാവൂരിൽ ഹെറോയിൻ കുത്തിവെച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; ഒരാൾ അറസ്റ്റിൽ

എറണാകുളം : പെരുമ്പാവൂരിൽ ഹെറോയിൻ കുത്തിവെച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. സംഭവത്തിൽ അസം സ്വദേശിയായ വസിം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് യുവാവ് ഹെറോയിൻ കുത്തിവെച്ചത്.

യുവാവിന് ലഹരി കുത്തിവെച്ച വസിം ഇയാൾ കുഴഞ്ഞുവീണതിന് പിന്നാലെ ഓടിരക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ യുവാവിന് ലഹരി കുത്തിവെച്ച വസിമിനെതിരെ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു.