Banner Ads

സെയിന്റ് ലൂയിസിൽ ഇന്ത്യൻ കരുത്ത്; ഗ്രാന്റ് ചെസ്സ് ടൂറിൽ പ്രഗ്നാനന്ദയ്ക്ക് ചരിത്രവിജയം

ന്യൂയോർക്ക് : ഗ്രാന്റ് ചെസ്സ് ടൂർ ഫൈനലിൽ ഫാബിയോ കരുവാനയെ തകർത്ത് ഇന്ത്യൻ ഗ്രാന്റ് മാസ്റ്റർ ആർ പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം. ഇതോടെ ഗ്രാന്റ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് പ്രഗ്നാനന്ദ സ്വന്തമാക്കി.

ചാമ്പ്യൻപട്ടത്തിനൊപ്പം 2,00,000 യുഎസ് ഡോളറാണ് (ഏകദേശം 1.91 കോടി രൂപ) പ്രഗ്നാനന്ദയ്ക്ക് സമ്മാനത്തുകയായി ലഭിക്കുക. സെയിന്റ് ലൂയിസ് ചെസ്സ് ക്ലബിൽ നടന്ന ഫൈനൽ മത്സരത്തിന്റെ അവസാന ദിനം തുടക്കത്തിൽ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു.

എന്നാൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തുടർച്ചയായി രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ച് പ്രഗ്നാനന്ദ മത്സരത്തിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഗ്രാന്റ് ചെസ്സ് ടൂറിൽ ഫിലിപ്പിനോ-അമേരിക്കൻ ഗ്രാന്റ് മാസ്റ്ററായ വെസ്ലി സോ മൂന്നാം സ്ഥാനം നേടി. ജർമ്മൻ താരം വിൻസെന്റ് കെയ്മറിനെ പരാജയപ്പെടുത്തിയാണ് വെസ്ലി സോ മൂന്നാമതെത്തിയത്.