
കൊച്ചി: കൊച്ചി കുളമശേരിയിൽ ആഡംബര സ്പോർട്ട് കാറായ ഫെരാരി അപകടത്തിൽപ്പെട്ടു. കളമശേരി മെഡിക്കൽ കോളേജ് റോഡിലാണ് അപകടമുണ്ടായത്.ഫെരാരി മിഡ് എൻജിൻ സ്പോർട്ട് കാറായ 488 ജിടിബിയാണ് അപകടത്തിൽപ്പെട്ടത്. 2015 മുതൽ 2019 വരെയാണ് ഈ കാർ കമ്ബനി പുറത്തിറക്കിയത്. ഏകദേശം അഞ്ച് കോടി രൂപയാണ് ഈ വാഹനം ഇറങ്ങിയ സമയത്തെ ഓൺ റോഡ് വില. 3.9 ലിറ്റർ ട്വിൻ ടർബോ ചാർജ് വി 8 എഞ്ചിനാണ് വാഹനത്തിലുള്ളത്.മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഒരു മരത്തിലിടിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നുമാണ് വിവരം.ഫെരാരി മിഡ് എൻജിൻ സ്പോർട്ട് കാറായ 488 ജിടിബിയാണ് അപകടത്തിൽപ്പെട്ടത്. 2015 മുതൽ 2019 വരെയാണ് ഈ കാർ കമ്ബനി പുറത്തിറക്കിയത്. ഏകദേശം അഞ്ച് കോടി രൂപയാണ് ഈ വാഹനം ഇറങ്ങിയ സമയത്തെ ഓൺ റോഡ് വില. 3.9 ലിറ്റർ ട്വിൻ ടർബോ ചാർക്സ് വി 8 എഞ്ചിനാണ് വാഹനത്തിലുള്ളത്.കാർ ബ്രേക്ക് ഡൗണായതിനെ തുടർന്ന് വാഹനം ഓടിച്ചിരുന്നയാൾ ഇറങ്ങി ബോണറ്റ് തുറന്ന് പരിശോധിച്ചപ്പോഴേക്കും തീയും പുകയും ഉയരുകയായിരുന്നു. ഇതുകണ്ട സമീപത്തെ സ്കൂൾ ഒഫ് മാനേജ്മെന്റെ സ്റ്റഡീസിലെ വിദ്യാർത്ഥികളെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തൃക്കാക്കര, ഏലൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർ ആൻഡ് റസ്ക്യൂ ജീവനക്കാരെത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു.കാറിന്റെ ഏറ്റവും ഉയർന്ന വേഗത 330 കിലോ മീറ്ററാണ്. ഫെരാരിയുടെ 458ന് പകരക്കാരനായാണ് ഈ വാഹനം എത്തിയത്.അതേസമയം, ദിവസങ്ങൾക്ക് മുമ്ബ് ഓടിക്കൊണ്ടിരുന്ന ആഡംബര കാർ ബ്രേക്ക്ഡൗണായതിനെ തുടർന്ന് കത്തി നശിച്ചിരുന്നു.കുസാറ്റ് ക്യാമ്ബസിലായിരുന്നു അപകടം. പാലക്കാട് സ്വദേശിയുടെ ജാഗ്വാർ കാറാണ് കത്തി നശിച്ചത്.ഉണിച്ചിറയിലെ വർക്ക് ഷോപ്പിൽ അറ്റക്കുറ്റപ്പണിക്കായി എത്തിച്ച കാർ തിരികെ കൊണ്ടുപോകമ്ബോഴായിരുന്നു അപകടം.