റാഞ്ചി: 2018 ലെ കോൺഗ്രസിൻ്റെ പ്ലീനറി സമ്മേളനത്തിൽ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരേ നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ജാർഖണ്ഡിലെ പൈബസ കോടതിയുടേതാണ് നടപടി അടുത്ത മാസം 28ന് നേരിട്ട് കോടതിയിൽ ഹാജരാകണം.
കൊലക്കുറ്റം ചുമത്തപ്പെട്ട ഒരാൾക്കും വേണമെങ്കിൽ ബിജെപിയുടെ ദേശീയ അധ്യക്ഷനാകാമെന്നായിരുന്നു പരാമർശംഇതുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെ ബിജെപി പ്രവർത്തകനാണ് കോടതിയെ സമീപിച്ചത്. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.