Banner Ads

വടകരയില്‍ വീടിന് തീ ; പിടിച്ച്‌ വയോധിക മരിച്ചു.

വടകര: വീടിന് തീപിടിച്ച്‌ വയോധികയ്ക്ക് ദാരുണാന്ത്യം.വില്യാപ്പള്ളി സ്വദേശിനി നാരായണി (80) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം.തീപടർന്ന സമയം ഇവർ വീട്ടില്‍ ഒറ്റക്കായിരുന്നു. മകനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു വീട്ടില്‍ തീപിടിത്തമുണ്ടായത്. വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികളെത്തിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *