
കൊച്ചി : പാലാരിവട്ടത്ത് വാടകവീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച നടത്തി അഞ്ചംഗ സംഘം. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇതര സംസ്ഥാനക്കാരികളായ യുവതികളടക്കമാണ് അതിക്രമത്തിനിരയായത്.
വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ സ്വർണാഭരണങ്ങളും 1.20 ലക്ഷം രൂപയും മൂന്ന് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളും കവർന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇവരിൽ നിന്ന് യുപിഐ വഴി 12000 രൂപയും കൈക്കലാക്കി.
പ്രതികളിൽ രണ്ടുപേരെ ഇതിനകം തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും യുപിഐ ഇടപാടുകളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.