
സുഹൃത്തുക്കൾ ചേർന്ന് ശരീരത്തിൽ പെട്രോളൊഴിച്ച് തീവെച്ചതിനെ തുടർന്ന് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. 75 ശതമാനത്തിലധികം പൊള്ളലേറ്റ യുവാവിനെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.