Banner Ads

അതിശക്തമായ മഴ: കുന്നൂരിൽ അംഗൻവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർന്നു

കണ്ണൂർ:ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ കുറ്റൂരിലെ അംഗൻവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. പുലർച്ചെയുണ്ടായ ശക്തമായ മഴയെത്തുടർന്നാണ് സംഭവം.കുറ്റൂർ പാണ്ടിശ്ശേരി ഭാഗത്ത് പ്രവർത്തിക്കുന്ന 45-ാം നമ്ബർ അംഗൻവാടി കെട്ടിടത്തിന്റെ പിൻവശത്തെ മതിലാണ് വെള്ളിയാഴ്ച രാത്രിയോടെ ഭാഗികമായി ഇടിഞ്ഞു വീണത്.40 അടിയോളം താഴയുള്ള പാറക്കുളത്തിന്റെ മുകളിലായാണ് അംഗനവാടി പ്രവർത്തിക്കുന്നത്. ബാക്കിയുള്ള ചുറ്റുമതിലും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അങ്ങനെ സംഭവിച്ചാൽ അത് അംഗൻവാടി കെട്ടിടത്തിന് ഭീഷണിയാവും.