
പാലക്കാട് : പാലക്കാട് തലമുടി വെട്ടാനെത്തിയ കുട്ടിയെയാണ് കടയിലുള്ള തൊഴിലാളി ക്രൂരമായി പീഡിപ്പിച്ചത് .സംഭവത്തില്‍ ബാർബറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.46 വയസ്സുകാരനായ കരിമ്ബ സ്വദേശി കെ എം ബിനോജ് ആണ് പീഡനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് എന്നാണ് വിവരം.ഇതുകൂടാതെ മുടിവെട്ടാനായി ബാർബർ ഷോപ്പിലെത്തിയ 11 വയസ്സുകാരനെയും ഇയാൾ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നടന്ന സംഭവം കുട്ടിസ്കൂളിൽ അദ്ധ്യാപകരെ അറിയിച്ചതിനെ തുടർന്ന് അധ്യാപകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു ഉണ്ടായത് .അധ്യാപകർ നല്‍കിയ വിവര പ്രകാരമാണ് ബിനോജിനെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ചെയ്ത കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.