Banner Ads

തങ്ങളുടെ ലക്കി കാറിനെ സംസ്‌കരിച്ച്‌ ഗുജറാത്ത് കുടുംബം; വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചു

തന്റെ കുടുംബത്തില്‍ ഐശ്വര്യം വരാന്‍ കാരണം ഈ കാറാണെന്നാണ് പൊളാര കരുതുന്നത്. 12 വര്‍ഷമായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വാഗണ്‍ ആര്‍ കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ച്‌ കുടുംബം.കര്‍ഷകനും സൂറത്തില്‍ കെട്ടിടനിര്‍മാണ ബിസിനസുകാരനുമായ അദ്ദേഹത്തിന് കാറുവാങ്ങിയതുതൊട്ട് ഉയർച്ചയാണ്. അതിനാലാണ് വണ്ടി പഴകിയപ്പോള്‍ വില്‍ക്കുന്നതിനുപകരം സമാധിയിരുത്താന്‍ തീരുമാനിച്ചത്.നാലുലക്ഷം രൂപയാണ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് ഇദ്ദേഹം മുടക്കിയത്. 1500-ഓളം പേരാണ് ചടങ്ങില്‍ ‘ആദരാഞ്ജലിയര്‍പ്പിക്കാന്‍’ എത്തിയത്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഭാവിതലമുറയും ഈ കാറിനെ ഓര്‍ക്കുന്നതിനുകൂടിയാണ് ചടങ്ങ് നടത്തിയതെന്നും സഞ്ജയ് പൊളാരസമൂഹ മാധ്യങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *