Banner Ads

സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ്

കൊച്ചി: രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. വീണ്ടും 58000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്.പവന് 800 രൂപ കുറഞ്ഞ്. വീണ്ടും 58,000ല്‍ നിന്നും 57,600 രൂപയായി കുറഞ്ഞു ഒരു പവന്‍ സ്വര്‍ണത്തിന്. ഗ്രാമിന് നൂറ് രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയാണ് ചെയ്തത്.14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്


     
                
                

Leave a Reply

Your email address will not be published. Required fields are marked *