Banner Ads

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് ; തീവെച്ച് നശിപ്പിച്ചു.

കോഴിക്കോട്: കഴിഞ്ഞദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ശ്രീവേഷ് വര്‍ഷങ്ങളായി വീട്ടില്‍ നിന്നും അകന്നു കഴിയുകയാണ്. രാത്രി ഏഴോടെ അമ്മയും സഹോദരിയും ഭര്‍ത്താവും താമസിക്കുന്ന വീട്ടിലെത്തി ശ്രീവേഷ് വഴക്കുണ്ടാക്കി. ഇയാളുടെ കൈയില്‍ ഇരുമ്പു ദണ്ഡ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു.മുക്കം വട്ടോളിപറമ്പ് സ്വദേശിനി ശ്രീദേവിയുടെ വീട്ടിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. ശ്രീദേവിയുടെ മകളുടെ ഭര്‍ത്താവിന്റെ ബൈക്കാണ് കത്തിനശിച്ചത്.

തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ വയറിങ്ങും പൂര്‍ണമായി കത്തിനശിച്ചു. ഇവരുടെ മകനയ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രീവേഷ് കടുംകൈ ചെയ്തതെന്ന് വീട്ടുകാര്‍ പറയുന്നു.അതുകൊണ്ടുതന്നെ ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും വീടിനു പുറത്തിറങ്ങിയില്ല. പിന്നാലെ, ആരും പുറത്തിറങ്ങിയില്ലെങ്കില്‍ പുറത്തുവെച്ചിരിക്കുന്ന ബൈക്ക് കത്തിക്കുമെന്നായി ഭീഷണി.

എന്നിട്ടും വീട്ടുകാര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ശ്രീവേഷ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീ കൊളുത്തുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. തീ കണ്ട് പുറത്തിറങ്ങി തീ കെടുത്താന്‍ നോക്കിയെങ്കിലും ശ്രീവേഷ് ടാങ്കില്‍ നിന്നും വെള്ളം വരുന്ന വാള്‍വ് പൂട്ടിയതിനാല്‍ വെള്ളം എടുക്കാന്‍ സാധിച്ചില്ല . ഇതോടെ വീട്ടുകാര്‍ മുക്കം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും ബൈക്കും വീടിന്റെ വയറിങ്ങും പൂര്‍ണമായും കത്തിനശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *