Banner Ads

വെജിറ്റേറിയൻ ഹോട്ടലിൽ മുട്ട കിട്ടാത്ത ദേഷ്യത്തിന് ; ഹോട്ടലുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു

ചെന്നൈ: വെജിറ്റേറിയൻ ഹോട്ടലിൽ മുട്ട കിട്ടാത്ത ദേഷ്യത്തിന് ഹോട്ടലുടമയെ വെട്ടി, അമ്ബത്തൂർ പൂന്തമല്ലിക്ക് സമീപം സെമ്ബാരമ്ബാക്കത്ത് ഹോട്ടൽ നടത്തുന്ന ഇളവരശിനാണ് (45) വെട്ടേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് സ്ഥിരം മോഷ്ടാക്കളായ മൂന്നംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണം സംഭവം മദ്യപിച്ച് ലക്കുകെട്ടാണ് സംഘം ഹോട്ടലിൽ എത്തിയത്. ഭക്ഷണം കഴിച്ചതിന് ശേഷം പണം ആവശ്യപ്പെട്ടപ്പോൾ മുട്ട ലഭിച്ചില്ലെന്ന് പറഞ്ഞ് തർക്കിക്കാൻ തുടങ്ങി.

ഇതിനിടെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഇളവരശനെ കുത്തി വീഴ്ത്തുകയായിരുന്നു. കടയിലെ സാധനങ്ങൾ സംഘം നശിപ്പിച്ചു. ഒടുവിൽ മേശയിൽ സൂക്ഷിച്ചിരുന്ന പണം കൂടി കവർന്ന ശേഷമാണ് സംഘം സ്ഥലം വിട്ടത്.നസറെത്ത്പേട്ട് പൊലീസ് എത്തിയാണ് ഇളവരശനെ ആശുപത്രിയിൽ എത്തിച്ചത്. കേസ് രജിസ്റ്റർ ചെയ്യ പൊലീസ് ചെമ്ബരമ്ബാക്കം സ്വദേശികളായ ശശികുമാർ (23), (സുഹൃത്തുക്കളായ വില്ലിവാക്കത്തെ മണികണ്ഠൻ (25), മൂത്തു (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്ബരമ്ബാക്കം ശ്മശാനത്ത് നിന്ന് സാഹസികമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *