
തിരുവനന്തപുരം : വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വർക്കല ചിലക്കൂർ സ്വദേശി സുധീർ (40) ആണ് മരിച്ചത്. പ്രദേശത്ത് വറ്റ മത്സ്യം കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
ഒക്ടോബർ 28നാണ് സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് യുവാവ് മരിച്ചത്.