Banner Ads

ഇന്ത്യൻ ചരിത്രത്തിൽ ആദ്യം!! പകൽ സമയത്ത് കുറഞ്ഞ വിലക്ക് വൈദ്യുതി ബാറ്ററികളിൽ ശേഖരിക്കും, പിന്നീട് മണിക്കൂറുകളിൽ ലഭ്യമാക്കും

കാസർകോഡ്: കേരള ചരിത്രത്തിലെ തന്നെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി ഇനി യാഥാർഥ്യത്തിലേക്ക്. പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച് കൊണ്ട്, ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം എന്നത് ബെസ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. മാത്രമല്ല ഇത് വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളിൽ ലഭ്യമാക്കുന്നതിനുള്ള ഒരു സംവിധാനമാണ്.

കാസർകോട് മൈലാട്ടി 220 കെ വി സബ്‌സ്റ്റേഷൻ പരിസരത്താണ് കേരളത്തെ ആദ്യ ബെസ് പദ്ധതി നടപ്പാക്കാൻ പോകുന്നത്. ഇത്തരം പദ്ധതികൾ വിജയകരമായി നടപ്പാക്കി പരിചയമുള്ള സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ടാണ് കെ എസ് ഇ ബി ഈ പദ്ധതി കുടുതലും നടപ്പിലാകുന്നത്.

4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതി എന്ന സവിശേഷതയും ഇതിനുണ്ട്. സംസ്ഥാനത്തിനോ കെ എസ് ഇ ബിക്കോ പ്രാരംഭ മുതൽമുടക്കില്ല എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. കൂടാതെ ഈ പദ്ധതി പി പി പി മാതൃകയിൽ നടപ്പാക്കുന്നതിന്റെ കരാർ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ എസ് ഇ ബി, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കൈമാറി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *