കുവൈത്ത് സിറ്റി:അഗ്‌നി സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ കടകള്‍ അടച്ച പൂട്ടി
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും നിയമലംഘനങ്ങള്‍ പരിഹരിക്കാൻ ഈ സ്ഥാപനങ്ങള്‍ തയ്യാറാകാത്തതാണ് നടപടികളിലേക്ക് നയിച്ചത്.കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള 29 കടകൾ അടച്ച പൂട്ടി.
അഗ്നിശമനയുടെ ലൈസൻസ് നേടാത്തതും കൂടാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് അടച്ചുപൂട്ടലിന് കാരണമെന്നാണ് ജനറല്‍ ഫയർഫോഴ്സ് പത്രക്കുറിപ്പില്‍ അറിയിച്ചു.പ്രധാനമായും അപകടങ്ങള്‍ തടയുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണു അഗ്‌നി സുരക്ഷാ ചട്ടങ്ങള്‍ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനറല്‍ ഫയർ ഫോഴ്‌സ് ഊന്നിപ്പറഞ്ഞു