Banner Ads

കർണാടകയിൽ ദീപാവലി ആഘോഷത്തിനിടെ തീപിടിത്തം; 7 പേർക്ക് പരിക്ക്

ബെംഗളൂരു : ദീപാവലി ആഘോഷത്തിനിടെ കർണാടകയിലെ ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് ഒരു വയസുള്ള കുട്ടി ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്. ബാഗൽകോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സിലാണ് സംഭവം. വീടിന്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ ഏഴ് പേരെയും ബാഗൽകോട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. വീടിന് മുന്നിൽ കത്തിച്ചുവെച്ച വിളക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ വീട് പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയാണ് തീ അണച്ചത്.