Banner Ads

കുടുംബവഴക്ക്; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ ഇടുക്കിയിൽ പിടിയിൽ

ഇടുക്കി : ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഇടുക്കി ഉപ്പുതറ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പൻകോവിൽ ചിന്ന സുൽത്താനിയ കോളനിയിൽ മണികണ്ഠൻ്റെ മകൾ ശരണ്യ (23)യ്ക്കാണ് വെട്ടേറ്റത്. ആണ്ടിപ്പെട്ടി സ്വദേശി മദൻകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. മദൻകുമാറിന്റെ ഉപദ്രവം കാരണം നാല് ദിവസം മുൻപ് ശരണ്യയെ അച്ഛൻ കൂട്ടിക്കൊണ്ടു വന്നിരുന്നു.

ശനിയാഴ്ച രാവിലെ സുൽത്താനിയായിൽ എത്തിയ മദൻ കുമാർ കൂടെ വരണമെന്ന് ശരണ്യയോട് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെ മദൻകുമാർ കയ്യിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ശരണ്യയെ വെട്ടുകയായിരുന്നു. പരിക്കേറ്റ ശരണ്യയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പുതറ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.