Banner Ads

വീട്ടുമുറ്റത്ത് ‘ലഹരിപ്പച്ച’; വീട്ടുടമ പിടിയിൽ!

തിരുവനന്തപുരം: നെയ്യാറ്റിൻകര വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയ 62 വയസ്സുള്ളയാളുടെ പേരിൽ എക്‌സൈസ് കേസെടുത്തു. പള്ളിച്ചൽ ഇടയ്‌ക്കോട് സ്വദേശിയായ വേണുവിന്‍റെ വീട്ടിൽ നിന്നാണ് 102 സെന്റീമീറ്റർ നീളമുള്ള ചെടി എക്‌സൈസ് ഇൻസ്‌പെക്ടർ പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്.

കഞ്ചാവ് നട്ടു വളർത്തിയ കുറ്റത്തിന് കേസെടുത്തുവെങ്കിലും, എക്‌സൈസ് എത്തുമ്പോൾ വേണു വീട്ടിൽ ഇല്ലാതിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി എക്‌സൈസ് അറിയിച്ചു.