Banner Ads

വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും ; വീട്ടുടമസ്ഥരും പ്രതികളാകും

മലപ്പുറം: വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും ഇനി വീട്ടുടമസ്ഥരും പ്രതികളാകും.വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടത് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ മനോജ് വ്യക്തമാക്കി.കെട്ടിടത്തില്‍ നിന്നും ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും.

വാടക നല്‍കുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് ബാധ്യതകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്.

ഭവന ഉടമകൾക്ക്ക ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവൽക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ മനോജ് അറിയിച്ചു. കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *