Banner Ads

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന ലഹരി കടത്ത് ; നെടുമ്ബാശ്ശേരി വിമാനത്താവളത്തിൽ യുവതികൾ പിടിയിൽ

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തിൽ മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന ലഹരി. 15 കിലോ കഞ്ചാവാണ് നെടുമ്ബാശേരി വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് . ബാങ്കോക്കിൽ നിന്നെത്തിയ രണ്ടു യുവതികളെ കസ്റ്റംസ് അധികൃതർ പിടികൂടുകയായിരുന്നു.

ഡൽഹി, രാജസ്ഥാൻ സ്വദേശിനികളെയാണ് കസ്റ്റംസ് പിടികൂടിയത്. ഏഴരകിലോ വീതം വരുന്ന ഹൈബ്രിഡ് കഞ്ചാവ് മേക്കപ്പ് വസ്തുക്കളുടെ രൂപേണയാണ് ഇവരുടെ കൈയ്യിൽനിന്നും പിടിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *