Banner Ads

ഇനി കണ്ണട വേണ്ടെന്ന് ഡോക്ടർ പറഞ്ഞു; പതിവ് ഗൗരവം വിട്ട് ചിരിയോടെ കണ്ണിന്റെ രഹസ്യം പങ്കുവെച്ച് പിണറായി വിജയൻ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ രാഷ്ട്രീയ കാര്യങ്ങൾക്കൊപ്പം മാധ്യമപ്രവർത്തകരുടെ ശ്രദ്ധ കവർന്നത് മറ്റൊന്നു കൂടിയായിരുന്നു അദ്ദേഹത്തിന്റെ പുതിയ ലുക്ക്.

പതിവിൽ നിന്ന് വിപരീതമായി കണ്ണട ധരിക്കാതെയാണ് ഇന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കാണാനെത്തിയത്. കണ്ണട ഉപേക്ഷിച്ചോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പതിവ് ഗൗരവം വിട്ട് ചിരിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ മറുപടി. ഈയിടെ കണ്ണിന് തിമിര ചികിത്സ നടത്തിയിരുന്നു.

അതിനുശേഷം കണ്ണടയില്ലാതെ വായിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. കഴിഞ്ഞ ദിവസം ഡോക്ടറെ പോയി കണ്ടപ്പോൾ ഇനി കണ്ണട ഉപയോഗിക്കേണ്ടതില്ലെന്നാണ് നിർദ്ദേശിച്ചത്. അതുകൊണ്ടാണ് ഇന്ന് കണ്ണട വെക്കാതെ വന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.