Banner Ads

പാട്ടുപാടിയതിനെച്ചൊല്ലി തർക്കം; കല്യാണവീട്ടിലെത്തിയ യുവാക്കൾക്ക് വെട്ടേറ്റ സംഭവം: മൂന്ന് പേർ പിടിയിൽ

കണ്ണൂർ : പേരാവൂരിൽ കല്യാണത്തിനെത്തിയ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വരന്റെ സുഹൃത്തുക്കളായ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്.

മദ്യപിച്ചെത്തിയ സംഘം പാട്ടുപാടിയതിനെ അയൽവാസിയായ രാജേഷ് ചോദ്യം ചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം. വാക്കുതർക്കം രൂക്ഷമായതോടെ രാജേഷ് തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമണം നടത്തുകയായിരുന്നു. കല്യാണം നടന്ന വീട്ടുകാരും രാജേഷും തമ്മിൽ നേരത്തെയുണ്ടായിരുന്ന അതിർത്തി തർക്കവും സംഘർഷത്തിലേക്ക് നയിച്ചതായി പൊലീസ് അറിയിച്ചു.