Banner Ads

കണ്ണൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം ,കൊലപാതകം ; സഹോദരന്റെ മകളായ പന്ത്രണ്ടുകാരി കുറ്റം സമ്മതിച്ചു

കണ്ണൂർ: നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ പിതാവിന്റെ സഹോദരന്റെ മകളായ പന്ത്രണ്ടുകാരിയാണ് കൊലപാതകം നടത്തിയത് കുട്ടി പൊലീസിനോട് സമ്മതിച്ചു. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. തമിഴ്നാട് സ്വദേശിനികളായ അക്കമ്മൽ മുത്തു ദമ്ബതികളുടെ മകൾ യാസികയാണ് മരണപ്പെട്ടത്.

കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് പന്ത്രണ്ടുകാരി പൊലീസിനോട് പറഞ്ഞു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്ബതികൾക്ക് കുഞ്ഞു ജനിക്കുന്നത്. മൂന്നുവർഷം മുമ്ബാണ് കുടുംബം കേരളത്തിലെത്തിയത്. പന്ത്രണ്ടുകാരിക്ക് മാതാപിതാക്കളില്ല.അക്കമ്മലിന്റെയും മുത്തുവിന്റെയും കൂടെയാണ് പന്ത്രണ്ടുകാരിയും അനുജത്തിയും കഴിയുന്നത്. കുഞ്ഞ് വന്നതോടെ തന്നോടുള്ള ഇഷ്ടം കുറയുമോയെന്ന് പെൺകുട്ടി പേടിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ശുചിമുറിയിൽ പോകാനെന്ന വ്യാജനെ എഴുന്നേറ്റ പെൺകുട്ടി, അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. അതുകഴിഞ്ഞ് അക്കമ്മലിനെയും മുത്തുവിനെയും വിളിച്ചുണർത്തി കുഞ്ഞിനെ കാണാനില്ലെന്ന് പറയുകയായിരുന്നു. സമീപ പ്രദേശങ്ങളിലൊക്കെ നോക്കിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.

തുടർന്ന് കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടുകിട്ടിയത്. കൊലപാതകം നടക്കുന്ന സമയം നാലുമാസം പ്രായമുള്ള കുഞ്ഞും മാതാപിതാക്കളും പന്ത്രണ്ടുകാരിയും അനുജത്തിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിലുള്ള ആരോ തന്നെയാണ് അരുംകൊല നടത്തിയതെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. ചോദ്യം ചെയ്തതോടെ പെൺകുട്ടി കുറ്റം സമ്മതിച്ചു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *