Banner Ads

“വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല”; ഇ.ഡി റെയ്ഡിനെതിരെ കനൽ തുപ്പി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സി.എം.ആർ.എൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് ശക്തമാക്കിയതിന് പിന്നാലെ, കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. “വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; അവസാന ശ്വാസം വരെയും പോരാടും” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മാസപ്പടി കേസിൽ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർണായക ഉത്തരവിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനവ്യാപകമായി ഇ.ഡിയുടെ മിന്നൽ പരിശോധന ആരംഭിച്ചത്.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും വസതികൾ ഉൾപ്പെടെ കേരളത്തിലെ പത്തോളം കേന്ദ്രങ്ങളിലാണ് ഇ.ഡി ഒരേസമയം പരിശോധന നടത്തുന്നത്.പിണറായി വിജയന്റെ വസതികളിൽ പരിശോധന തിരുവനന്തപുരത്തെ വാടക വീട്ടിൽ മുൻ മുഖ്യമന്ത്രി ഉള്ളപ്പോഴാണ് ഇ.ഡി സംഘം എത്തിയത്.

ഇതിനുപുറമേ അദ്ദേഹത്തിന്റെ കണ്ണൂരിലെ വസതിയിലും റെയ്ഡ് പുരോഗമിക്കുന്നു.റിയാസിന്റെയും കർത്തയുടെയും വീടുകളിൽ റെയ്ഡ് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വസതിയിലും ഓഫീസുകളിലും പരിശോധന തുടരുകയാണ്.മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കരിമണൽ കമ്പനി (സി.എം.ആർ.എൽ) എം.ഡി ശശിധരൻ കർത്ത, ചീഫ് ഫിനാൻസ് ഓഫീസർ കെ.എസ്. സുരേഷ് കുമാർ, ജീവനക്കാരായ അഞ്ജു റേച്ചൽ, ചന്ദ്രശേഖരൻ എന്നിവർ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.

മേൽക്കോടതിയെ സമീപിക്കാൻ ഒരാഴ്ചത്തെ സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ചോദ്യം ചെയ്യലിന്റെ പേരിൽ ഇ.ഡി പീഡിപ്പിക്കുകയാണെന്ന കമ്പനി ജീവനക്കാരുടെ വാദം തള്ളിക്കൊണ്ടാണ് ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കിയത്.പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’ കമ്പനിക്ക്, ചെയ്യാത്ത സേവനത്തിന്റെ പേരിൽ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ലക്ഷക്കണക്കിന് രൂപ നൽകിയെന്ന് എസ്.എഫ്.ഐ.ഒ (SFIO) കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.