Banner Ads

സിപിഐഎം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ പി പി ദിവ്യക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ചചെയ്യും എന്നാണ് കിട്ടിയ റിപ്പോർട്ട്. സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം.യോഗത്തിൽ ദിവ്യക്കെതിരെ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത.നടപടിയില്‍ തീരുമാനമായാല്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യുകയോ പൊലീസിന് മുന്നില്‍ കീഴടങ്ങുകയോ ചെയ്യും.

ദിവ്യക്കെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചന കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നിരുന്നുവെങ്കിലും ദിവ്യക്കെതിരെ നടപടിയുണ്ടായിരുന്നില്ല.സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാല്‍ രാവിലെ കോഴിക്കോട് നടക്കേണ്ടിയിരുന്ന പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങ് വൈകിട്ടത്തേക്ക് മാറ്റിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *