
കണ്ണൂർ:കണ്ണൂർ അലവിലിൽ ദമ്പതികളെ വീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അലവിൽ സ്വദേശികളായ പ്രേമരാജൻ (75), ഭാര്യ എ.കെ. ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം.ഡ്രൈവർ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇവരുടെ മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്. മരണ കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.