
നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് അന്വേഷണത്തിലെ പിഴവുകള്‍ ഓരോന്നായി ചുണ്ടികാണിച്ചിരിക്കുകയാണ് വിചാരണക്കോടതി. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് വിചാരണക്കോടതി വിമര്‍ശിക്കുകയും ചെയ്തു. മാത്രമല്ല പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ല.
രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞതിനെയും കോടതി വിമര്‍ശിക്കുകയുണ്ടായി. ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ് നേരത്തെ വന്നിരുന്നു. ഈ ഉത്തരവ് പറഞ്ഞ് രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പുറത്തുവന്നതും. ഇതിന്റെ പകര്‍പ്പ് ഇപ്പോഴാണ് പുറത്ത് വന്നത്. പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനായിരുന്നു ഈ പ്രതികളെ പരിശോധിച്ചത്.
വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസും ആയിരുന്നില്ല – ഇങ്ങനെ തുടങ്ങിയ കാര്യങ്ങളും കോടതി വ്യക്തമാക്കി.മറ്റൊരു കാര്യം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്നത് പൊലീസ് പരിശോധിച്ചില്ല. ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പൊലീസ് ഉദ്യോഗസ്ഥന് ഓര്‍മ്മ പോലും ഇല്ല. കൊക്കെയ്ന്‍ ഹൈഡ്രോക്ലോറൈഡ് ആയിരുന്നു പിടിച്ചെടുത്തിരുന്നത് . ഫൊറന്‍സിക് സയന്‍സ് ലാബ് ക്രോറൈഡ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കൃത്യമായി ഘടകങ്ങള്‍ വേര്‍തിരിച്ചുകൊണ്ടുള്ള പരിശോധനകൾ ഒന്നും തന്നെ നടത്തിയില്ല തുടങ്ങിയ വിമര്‍ശനങ്ങളും കോടതി ഉന്നയിച്ചു.