
മലപ്പുറം : മെർക്കുറി കലർന്ന എഫ് ട്യൂൺ ഫെയ്സ് ക്രീമുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക കണ്ടെത്തൽ. ക്രീമിന്റെ കസ്റ്റമർകെയർ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത് കാസർകോട്ടെ ഒരു സ്ത്രീയുടെ പേരിലാണെന്ന് പൊലീസ് കണ്ടെത്തി. വൃക്കരോഗം ബാധിച്ച മലപ്പുറം സ്വദേശിയായ പെൺകുട്ടിയുമായി ബന്ധപ്പെട്ടത് കാസർകോട്ടെ ഈ നമ്പറിൽ നിന്നാണെന്നും വ്യക്തമായിട്ടുണ്ട്.
നമ്പറിന്റെ ഉടമയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് നൽകും. മെർക്കുറി കലർന്ന ഫെയ്സ് ക്രീം വിൽക്കുന്നതിനായി കാസർകോട്, മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.