
തിരുവനന്തപുരം: കർണാടകയിലെ ധർമ്മസ്ഥലയിൽ നിന്ന് ഒമ്പത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യൂട്യൂബർ മനാഫ് വെളിപ്പെടുത്തി. താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഇതോടെ തെളിഞ്ഞെന്നും മനാഫ് പറഞ്ഞു.
ബംഗലെഗുഡേ വനമേഖലയിൽ നിന്നാണ് കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങൾ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തിയതെന്നാണ് മനാഫ് പറയുന്നത്. കൂടുതൽ അസ്ഥികൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഇപ്പോഴും വധഭീഷണി നിലനിൽക്കുന്നുണ്ടെന്നും താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും മനാഫ് വ്യക്തമാക്കി.