Banner Ads

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിലേക്ക് ബൈക്ക് ഇടിച്ചുകയറി; 19കാരന് ദാരുണാന്ത്യം

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ ഔദ്യോഗിക വാഹനത്തിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജ് വിദ്യാർത്ഥിയായ കൃഷ്ണ നന്ദുവാണ് (19) മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി കൂടലിൽ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

കോന്നി ഭാഗത്തുനിന്ന് ബുള്ളറ്റിൽ വരികയായിരുന്നു കൃഷ്ണ നന്ദു. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികനെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ എതിരേ വന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണ നന്ദു സംഭവസ്ഥലത്തുതന്നെ മരിച്ചു.