Banner Ads

പൊൻകുന്നത്ത് കള്ളുഷാപ്പിൽ വിചിത്ര മോഷണം: ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി കവർന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോട്ടയം : പൊൻകുന്നത്ത് കള്ളുഷാപ്പിന്റെ ഭിത്തിയിലെ വിടവിലൂടെ കമ്പിയിറക്കി കള്ളുകുപ്പി മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയത്.

ഷാപ്പിന്റെ ഭിത്തിയിലെ ചെറിയ വിടവിലൂടെ ഒരാൾ കമ്പിയിറക്കി കള്ളുകുപ്പി എടുക്കുമ്പോൾ മറ്റൊരാൾ ടോർച്ച് വെളിച്ചം കാട്ടിക്കൊടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ഷാപ്പ് അധികൃതരുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.