Banner Ads

പാലക്കാട് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ; യുവാവിന് ദാരുണാന്ത്യം

പാലക്കാട് :പാലക്കാട് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.പാലക്കാട് ഒറ്റപ്പാലം പാതയിൽ കല്ലേക്കാടാണ് അപകടമുണ്ടായത്. പാലക്കാട് കല്ലേപ്പുള്ളി സ്വദേശി 17 വയസ്സുകാരൻ ശക്തിവേലാണ് മരിച്ചത്. കല്ലേക്കാട് ഹുണ്ടായി ഷോറൂമിന് മുന്നിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

ബൈക്കും ലോറിയും ഒരേ ദിശയിൽ പോകുകയായിരുന്നു. റോഡ് സൈഡിൽ അടിഞ്ഞുകൂടിയ മണ്ണിനു മുകളിലൂടെ കയറിയ ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ടു റോഡിൽ മറിയുകയും ഈ സമയം പുറകെ വന്ന ടാങ്കർ ലോറിയുടെ മുന്നിലേക്ക് ബൈക്ക് യാത്രക്കാരൻ വീഴുകയുമായിരുന്നു. ടാങ്കർ ലോറിയുടെ ടയറുകൾ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങി. ശക്തിവേൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കല്ലേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.