
കൊച്ചി : ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച ബാഹുബലി ഫ്രാഞ്ചൈസി വീണ്ടും തിയറ്ററുകളിലേക്ക്. ആദ്യഭാഗം റിലീസ് ചെയ്തിട്ട് പത്ത് വർഷം തികയുന്നതിൻ്റെ ഭാഗമായാണ് റീ-റിലീസ്. ബാഹുബലി ദി എപ്പിക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തും.
3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള ഒരു അസാധാരണ ദൃശ്യാനുഭവമായാണ് ചിത്രം എത്തുന്നത്. 4K ദൃശ്യമികവിൽ ആയിരിക്കും റീ-റിലീസ്. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ 5 കോടി രൂപയുടെ കളക്ഷൻ നേടി റീ-റിലീസിലും ബാഹുബലി റെക്കോർഡിട്ടിരിക്കുകയാണ്.
നൂറിലധികം തിയേറ്ററുകളിലും തിരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലുമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സെഞ്ച്വറി കൊച്ചുമോൻ്റെ ഉടമസ്ഥതയിലുള്ള പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസാണ് ‘ബാഹുബലി ദി എപ്പിക്’ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.