Banner Ads

യാത്രയ്ക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ; തമിഴ്നാട് സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

കാസറഗോഡ്: ട്രെയിൻ യാത്രയ്ക്കിടെ അതിക്രമം വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.നെയ്വേലി സ്വദേശി വെങ്കിടേശൻ (35) ആണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി പോർബന്ദർ എക്സ്പസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ജനറൽ കോച്ചിലായിരുന്നു സംഭവം. വെങ്കിടേഷ് കണ്ണൂർമുതൽ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു.വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റിൽനിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാർ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസർഗോഡ് എത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.