Banner Ads

മലക്കപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ; ചികിത്സയിലായിരുന്ന ഝാർഖണ്ട് സ്വദേശി മരിച്ചു

കൊച്ചി: മലക്കപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഝാർഖണ്ട് സ്വദേശി സഞ്ജയ്യാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവാവിന് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടാകുന്നത്.നട്ടെല്ലിനും ആന്തരികാവയവങ്ങൾക്കും ഗുരുതര പരുക്കുകളായിരുന്നു മരണകാരണo ഡോക്ടർ പറയുന്നു.

ഞായാറാഴ്ച്ച് വൈകുന്നേരം കടയിൽനിന്നു സാധനങ്ങൾ വാങ്ങി വരുമ്‌ബോൾ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോകുമ്‌ബോൾ ഓടിവന്ന കാട്ടുപോത്ത് യുവാവിനെ ഇടിച്ചു തെറിപ്പിച്ചു. പരുക്കേറ്റ യുവാവിനെ ഉടൻതന്നെ അടുത്തുള്ള ടാറ്റാ ആശുപത്രിയിൽ എത്തിച്ചു.ഗുരുതര പരിക്കേറ്റതിനാൽ യുവാവിനെ വിദഗ്ഗ ചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്ക് മാറ്റിയിരുന്നു.ഇന്ന് പുലർച്ചയാണ് പൊള്ളാച്ചി ആശുപത്രിയിൽ യുവാവ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *