Banner Ads

സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയോ? നവംബർ മുതൽ ലോഡ്ഷെഡിങ്ങിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് നവംബർ മാസം മുതൽ വീണ്ടും വൈദ്യുതി നിയന്ത്രണത്തിനും ലോഡ്ഷെഡിംഗിനും സാധ്യത. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ അനിശ്ചിതത്വത്തിലായതാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നത്.

സമയബന്ധിതമായി തീരുമാനമെടുക്കാൻ സാധിക്കാതിരുന്നതിനാൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യത തടസ്സപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ പീക്ക് അവറുകളിൽ 738 മെഗാവാട്ടോളം വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.

തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ ലോഡ്ഷെഡിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വന്നേക്കാം. അതേസമയം പീക്ക് സമയത്തെ പ്രതിസന്ധി പരിഹരിച്ച് കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തിൽ അടിയന്തര ശ്രമങ്ങൾ പുരോഗമിക്കുകയാണ്.