
കൊച്ചി : ജിഎസ്ടി പരിഷ്‌കാരത്തെ തുടർന്നുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത മറികടക്കാൻ ഇത്തവണത്തെ പൂജാ ബമ്പർ ലോട്ടറിയുടെ സമ്മാനത്തുകയിൽ കുറവ് വരുത്തി. ഒരു കോടി 85 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വെട്ടിക്കുറച്ചത്. ഒന്നാം സമ്മാനത്തിനും രണ്ടാം സമ്മാനത്തിനും തുകയിൽ മാറ്റമൊന്നുമില്ല.
എന്നാൽ മൂന്നാം സമ്മാനത്തുക പകുതിയായി കുറച്ചു. 10 ലക്ഷം രൂപയായിരുന്ന മൂന്നാം സമ്മാനം മൂന്ന് ലക്ഷം രൂപയായിട്ടാണ് കുറച്ചത്. അയ്യായിരം രൂപയുടെ സമ്മാനങ്ങൾ ലഭിക്കുന്നവരുടെ എണ്ണത്തിലും കുറവ് വരുത്തി. നേരത്തെ 10,800 പേർക്ക് ലഭിച്ചിരുന്ന രൂപയുടെ സമ്മാനം ഇത്തവണ 8,100 പേർക്ക് മാത്രമാകും ലഭിക്കുക. 300 രൂപ തന്നെയാണ് പൂജാ ബമ്പറിന്റെ ടിക്കറ്റ് വില.