തൃശൂർ:തൃശൂർ പൂരo സാമ്ബിൾ വെടിക്കെട്ടിനിടെ അപകടം, ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണാണ് പരിക്ക്പറ്റിയത് . ചാലക്കുടി ഫയർഫോഴ്‌സ് യൂണിറ്റിലെ ഫയർഫോഴ്സ് ഹോം ഗാർഡ് ടിഎ ജോസിനാണ് പരിക്കേറ്റത്.പരിക്കേറ്റ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ടോടെയാണ് തിരുവമ്ബാടിയുടെ സാമ്ബിൾ വെടിക്കെട്ട് നടന്നത്. നാലു മിനുട്ടോളം നീണ്ടു നിന്ന തിരുവമ്ബാടിയുടെ വെടിക്കെട്ടിനിടെയാണ് അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. രാത്രി എട്ടരയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്റെസാമ്ബിൾ വെടിക്കെട്ട്.