
കോഴിക്കോട്: യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു. കക്കാടം പൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് അപകടം.ദേവഗിരി കോളജ് വിദ്യാർഥി സന്ദേശ് ആണ് മരണപ്പെട്ടത് . ഇന്ന് ഉച്ചക്ക് 1:45 ഓടെയാണ് സംഭവം. ദേവഗിരി കോളജിൽ നിന്നുള്ള ആറംഗസംഘമാണ് ഇവിടെ എത്തിയത് ഒരു തവണ നീന്തി തിരികെ വന്ന യുവാവ് വീണ്ടും നീന്തുന്നതിനിടെ കയത്തിൽപ്പെടുകയായിരുന്നു. നിലമ്ബൂരിൽ നിന്നുള്ള സ്കൂബ ഡൈവിങ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഒടുവിൽ മൃതദേഹം കരക്കെത്തിച്ചു.