Banner Ads

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; അപകടത്തില്‍പ്പെട്ടത് ജാംനഗര്‍- തിരുനെല്‍വേലി എക്‌സ്‌പ്രസ്

തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ജാംനഗർ- തിരുനെല്‍വേലി എക്‌സ്‌പ്രസിന് മുകളിലേക്കാണ് ചെറുതുരുത്തിയില്‍ വച്ച്‌ മരം വീണത്.ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടം. തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിട്ടു. മരം അധികൃതർ എത്തി മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി. മരം വീഴുന്നത് കണ്ടതും, ട്രെയിനിന്റെ വേഗത ലോക്കോ പെെലറ്റ് കുറയ്ക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. മരത്തിന്റെ ചില്ലകളാണ് ട്രെയിനിന് മുകളില്‍ വീണത്. ഇതും വലിയ അപകടം ഒഴിവാക്കി