Banner Ads

പി എസ് സി അംഗങ്ങൾക്ക് ഇനി ബിരുദം നിർബന്ധം; അംഗങ്ങളെ പുറത്താക്കാൻ ഗവർണറുടെ ശുപാർശ

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനച്ചട്ടങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ സർക്കാരിന് ശുപാർശ. നിലവിൽ പി എസ് സി അംഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്ന് പൊതുഭരണ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. പി എസ് സി അംഗങ്ങളുടെ നിയമനത്തിനായി പ്രത്യേക ഇന്റർവ്യൂ ബോർഡ് രൂപീകരിക്കണം. അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും പരിശോധിക്കണമെന്നും ശുപാർശയിലുണ്ട്.

കമ്മീഷനിലെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്നും പൊതുപ്രവർത്തകരെ അംഗങ്ങളായി തിരഞ്ഞെടുക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു. അതേസമയം പിഎസ്സി ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകി.

തൽസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയാണ് രാജേന്ദ്ര അർലേക്കർ ഈ നടപടി സ്വീകരിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. ചെയർമാൻ ഉൾപ്പെടെയുള്ള 16 അംഗങ്ങളെയും പുറത്താക്കണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്.