
കൊച്ചുമകൾ ഗോപികയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫേസ്ബുക്ക്
അക്കൗണ്ടിലൂടെയും വിശേഷങ്ങളും പഴഞ്ചൊല്ലുകളുമൊക്കെയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സോഷ്യൽ മീഡിയ താരം കൂടിയായിരുന്നു നമ്മുടെ സ്വന്തം അമ്മുക്കുട്ടി അമ്മൂമ്മ….
നിഷ്കളങ്കമായ കാഴ്ചകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ പ്രിയപ്പെട്ട മുത്തശ്ശി നമ്മെ വിടപറയുമ്പോൾ, അതൊരു തലമുറയുടെ ഓർമ്മകളിലേക്കുള്ള മടങ്ങിപ്പോവുകൂടിയാണ്. സ്നേഹവും വാത്സല്യവും തുളുമ്പുന്ന മുഖവുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഈ മുത്തശ്ശിയുടെ വിയോഗം വലിയൊരു ശൂന്യതയാണ് അവശേഷിപ്പിച്ചിരിക്കുന്നത്..
തന്റെ തനിമയാർന്ന ശൈലിയിലൂടെയും നിറഞ്ഞ സ്നേഹത്തിലൂടെയും ചുരുങ്ങിയ കാലംകൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റാൻ ഈ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. നമ്മുടെയെല്ലാം വീടുകളിലെ മുത്തശ്ശിമാരെ ഓർമ്മിപ്പിക്കുന്ന ആ മുഖം എന്നും മലയാളികളുടെ ഓർമ്മയിലുണ്ടാകും.
ലാലേട്ടൻ്റെ വലിയൊരു ആരാധിക കൂടിയായിരുന്നു നമ്മുടെ ഈ പ്രിയ മുത്തശ്ശി. മുത്തശ്ശിയുടെ ആഗ്രഹം അറിഞ്ഞ് ലാലേട്ടൻ നേരിട്ട് വീഡിയോ കോൾ വഴി അമ്മയോട് സംസാരിച്ച ആ സന്തോഷ നിമിഷങ്ങൾ ആരും മറക്കില്ല. അമ്മ നല്ല സുന്ദരിയാണെന്നും, അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമാണെന്നും, സമയം കിട്ടുമ്പോൾ അമ്മയുടെ വീഡിയോകൾ ഒക്കെ കാണാറുണ്ടെന്നും ലാലേട്ടൻ പറഞ്ഞതും, ഒരിക്കൽ കോട്ടയം വഴി വരുമ്പോൾ അമ്മയെ നേരിൽ കാണാൻ വരാമെന്ന് ഉറപ്പ് നൽകിയതുമെല്ലാം ഇന്നും മലയാളികളുടെ മനസ്സിൽ ഈ അമ്മയുടെ മുഖമുണ്ട്…
സ്നേഹസല്ലാപത്തിന്റെ മാധുര്യം ഇന്നും ആരാധകരുടെ മനസ്സിലുണ്ട്.
”വിഷ്ണു പാദം പൂകി എന്ന വിശ്വാസത്തോടും ആചാരത്തോടും ചേർന്നുനിൽക്കുന്ന സ്മരണകളോടെ, ഈ അമ്മയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു…
നന്മ നിറഞ്ഞ ഈ അമ്മയുടെ സ്മരണകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു… ആത്മാവിന് നിത്യശാന്തി നേരുന്നു…
സിന്ധു രാജീവ്