
പാലക്കാട്: ആനക്കരയിലെ കൂടല്ലൂർ പാറപ്പുറം റോഡരികിൽ നിന്ന് ആറടിയോളം നീളമുള്ള ഒരു പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് റോഡരികിലെ കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങുന്ന കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. ഉടൻ തന്നെ ഫോറസ്റ്റ് റെസ്ക്യൂ വാച്ചറായ സുധീഷ് കൂറ്റനാടിനെ വിവരമറിയിച്ചു.
അദ്ദേഹം സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി. ആറടിയോളം നീളവും അതിനനുസരിച്ച തൂക്കവുമുള്ള പെരുമ്പാമ്പിനെ പിന്നീട് വനമേഖലയിൽ കൊണ്ടുപോയി ഉൾക്കാട്ടിൽ തുറന്നുവിട്ടു.